Advertisement

വനം വകുപ്പിന് പകരം വകുപ്പ് ആവശ്യപ്പെടില്ലെന്ന് സിപിഐ

May 20, 2021
Google News 1 minute Read
pinarayi vijyan kanam rajendhran

വിട്ടുനല്‍കിയ വനം വകുപ്പിന് പകരം വകുപ്പ് ആവശ്യപ്പെടില്ലെന്ന് സിപിഐ. നേതൃത്വം ഇക്കാര്യം സിപിഐഎമ്മിനെ അറിയിച്ചു. വനം വകുപ്പ് എല്‍ഡിഎഫ് എന്‍സിപിക്കാണ് നല്‍കിയത്. അതേസമയം സുപ്രധാനമായ വൈദ്യുതി വകുപ്പ് സിപിഐഎം ജെഡിഎസിന് നേരത്തെ വിട്ടുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പിടിവാശി വേണ്ടെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.

ടൂറിസം, നിയമം, പരിസ്ഥിതി എന്നീ വകുപ്പുകള്‍ നേരത്തെ സിപിഐയുടെ കൈയിലായിരുന്നു. എന്നാല്‍ ഈ വകുപ്പുകള്‍ തിരിച്ചെടുത്ത് 2006ല്‍ സിപിഐയ്ക്ക് വനം വകുപ്പ് നല്‍കി. എന്നാല്‍ വനം വകുപ്പ് തിരിച്ചെടുത്തപ്പോള്‍ നേരത്തെ കൈവശം വച്ചിരുന്ന വകുപ്പുകള്‍ തിരികെ ലഭിക്കണമെന്നായിരുന്നു സിപിഐയുടെ ആദ്യത്തെ ആവശ്യം. ഈ ആവശ്യത്തില്‍ നിന്നാണ് സിപിഐ ഇപ്പോള്‍ പിന്മാറിയത്. ഇതോടെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നത് എല്‍ഡിഎഫ് നേതൃത്വത്തെ സംബന്ധിച്ച് സുഗമമായിരിക്കുകയാണ്.

Story Highlights: cpi, pinarayi ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here