ജഗ്ഗി വാസുദേവ് തട്ടിപ്പുവീരൻ; ഇഷ ഫൗണ്ടേഷനെതിരെ അന്വേഷണം വേണം: പ്രശാന്ത് ഭൂഷൺ

ജഗ്ഗി വാസുദേവിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ജഗ്ഗി തട്ടിപ്പുവീരനാണെന്നും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു. ന്യൂസ് ലൗണ്ട്രിയുടെ ലേഖനം ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
സദ്ഗുരു തൻ്റെ ഇഷ സാമ്രാജ്യം നിയമവിരുദ്ധമായി പണിതു. കോയമ്പത്തൂരിലെ ഫൗണ്ടേഷൻ്റെ 150 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈയ്യേറി. തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം -പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
തമിഴ്നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജനും നേരത്തെ ജഗ്ഗി വാസുദേവിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ജഗ്ഗി വാസുദേവ് നിയമലംഘകന്‍ തന്നെയാണെന്നും ഇന്നല്ലെങ്കില്‍ നാളെ അയാൾ പിഴയൊടുക്കേണ്ടി വരുമെന്നും പളനിവേല്‍ പറഞ്ഞിരുന്നു. ജഗ്ഗി വാസുദേവ് ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടി എന്തും ചെയ്യുന്ന കപട സന്യാസിയാണെന്നും പളിനിവേല്‍ കുറ്റപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here