ഐടി മേഖലയെ ശക്തിപ്പെടുത്തും: പിണറായി വിജയൻ

ഐടി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5 വർഷം കൊണ്ട് ഐടി കയറ്റുമതി മൂല്യം ഇരട്ടിപ്പിക്കും. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകൾ കണ്ടെത്തി നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും. വികേന്ദ്രീകൃത തൊഴിലിനും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും ഐടി ഒട്ടേറെ അവസരങ്ങൾ നൽകുന്നുണ്ട്. മേഖലയിലേക്ക് കടന്നുവരാൻ സ്ത്രീകൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്യുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവർക്ക് അനുയോജ്യമായ തൊഴിലുമായി അവരെ ബന്ധിപ്പിക്കുന്നതിനും പ്രത്യേക പരിപാടികൾ നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2025 ഓടെ പാലുത്ദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. മാംസം, മുട്ട എന്നിവയുടെ ഉൽപ്പാദനത്തിൽ മികച്ച വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കും. ഉൾനാടൻ മത്സ്യകൃഷിയിൽ കൃത്യമായ ലക്ഷ്യം വെച്ച് മുന്നേറും. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും. വ്യവസായ വികസനം ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: IT sector will be strengthened: Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here