Advertisement

ജഗന്നാഥ് പഹാദിയ അന്തരിച്ചു

May 20, 2021
Google News 1 minute Read
jagannatha pahadiya passes away

രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാദിയ കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസ്സായിരുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രി അശേക് ​ഗെഹ്ലോട്ടാണ് ജ​ഗന്നാഥ് പഹാദിയയുടെ മരണ വിവരം അറിയിച്ചത്.

1980 – 81 വരെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന ജ​ഗന്നാഥ് പഹാദിയ പിന്നീട് ഹരിയാന, ബീഹാർ ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, രാജസ്ഥാൻ മുഖ്യമന്ത്രി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

രാജസ്ഥാനിൽ ഒരു ദിവസത്തെ ദുഃഖാചരണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. സർക്കാർ ഓഫിസുകൾ ഇന്ന് അട‍ഞ്ഞ് കിടക്കും. ദേശിയ പതാക പാതി താഴ്ത്തിയ നിലയിലുമായിരിക്കും.

Story Highlights: jagannatha pahadiya passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here