Advertisement

സത്യ പ്രതിജ്ഞ : ആദ്യം മുഖ്യമന്ത്രി, തുടർന്ന് കെ രാജനും മറ്റ് മന്ത്രിമാരും

May 20, 2021
Google News 1 minute Read
LDf government swearing updates

കേരളത്തിന്റെ പതിനഞ്ചാം നിയമസഭയിലേക്കുള്ള സത്യപ്രതിജ്ഞ നടന്നു. ആദ്യം പിണറായി വിജയൻ മുഖ്യമന്ത്രിയായി സ​​ഗൗരവം പ്രതിജ്ഞയെടുത്തു.

തുടർന്ന് സിപിഐയിൽ‍ നിന്ന് റെവന്യു മന്ത്രിയായി കെ.രാജൻ സ​ഗൗരവ പ്രതിജ്ഞ ചെയ്തു. പിന്നാലെ മറ്റ് ഘടകകക്ഷി മന്ത്രിമാരും ഇതിന് പിന്നാലെ അക്ഷരമാല ക്രമത്തിലുമാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.

റോഷി അ​ഗസ്റ്റിൻ ജനവിഭവ് വകുപ്പ് മന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ.കൃഷ്ണൻകുട്ടി വൈദ്യുതിവകുപ്പ് മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എ.കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായി സ​​ഗൗരവ പ്രതിജ്ഞയും, അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ നാമത്തിൽ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആന്റണി രാജു ​ഗതാ​ഗത മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

അബ്ദുൾ റഹ്മാൻ സ്‌പോര്‍ട്‌സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

ജി ആർ അനിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയായി സഗൗരവം പ്രതിജ്ഞ ചെയ്തു. ധനകാര്യ മന്ത്രിയായി കെ.എൻ.ബാലഗോപാലും, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ആർ.ബിന്ദുവും, മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയായി ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

എക്സൈസ് മന്ത്രിയായി എം.വി ഗോവിന്ദനും, പൊതുമരാമത്ത് മന്ത്രിയായി മുഹമ്മദ് റിയാസും സഗൗരവത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പി പ്രസാദ് കൃഷി മന്ത്രിയായും, കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

വ്യവസായ മന്ത്രിയായി പി രാജീവും, ഫിഷറീസ് മന്ത്രിയായി സജി ചെറിയാനും, പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രിയായി വി ശിവൻകുട്ടിയും, സഹകരണ മന്ത്രിയായി വിഎൻ വാസവനും ദൃഢപ്രതിജ്ഞ ചെയ്തു. ആരോ​ഗ്യമന്ത്രിയായി വീണാ ജോർജ് ദൈവത്തിൻ്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

സിപിഐഎം മന്ത്രിമാരിൽ ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തത് വീണാ ജോർജും വി അബ്ദു റഹിമാനും മാത്രമാണ്.

Story Highlights: LDf government swearing updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here