Advertisement

പതിനഞ്ചാം കേരള നിയമസഭ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് 25ന്; ആദ്യ സമ്മേളനം തിങ്കളാഴ്‌ച

May 20, 2021
Google News 0 minutes Read

പതിനഞ്ചാമത് കേരള നിയമസഭയുടെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടെം സ്‌പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തെരഞ്ഞെടുക്കും.

പ്രോടെം സ്‌പീക്കറുടെ നേതൃത്വത്തിലാകും എം എല്‍ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്‌ചയാണ് എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.

തിങ്കളാഴ്‌ച നിയമസഭ സമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടും പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ സമ്മേളനം നടത്താന്‍ തീയതി കൂടി കുറിച്ചതോടെ ഇനി സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയേയും യു ഡി എഫിന് കണ്ടെത്തേണ്ടതുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here