Advertisement

സത്യപ്രതിജ്‍‍‍‍ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള കാറുകളും ഓഫിസും റെഡി

May 20, 2021
Google News 0 minutes Read

ഒരുക്കങ്ങൾ പൂർണം, സത്യപ്രതിജ്‍‍‍‍ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള 21 കാറുകളും ഓഫിസും റെഡി. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നല്‍കും.

നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച് ബ്ലോക്ക്, അനക്സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫിസുകള്‍. സെക്രട്ടറിയേറ്റ്ഹൗസ് കീപ്പിങ് വിഭാഗമാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതിയ മന്ത്രിമാര്‍ക്കുള്ള ഓഫിസുകള്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങള്‍ 17–ാം തീയതിയോടെ തിരിച്ചേല്‍പ്പിച്ചിരുന്നു.മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്. ഇന്നു വൈകുന്നേരത്തോടെ അവര്‍ക്കുള്ള വണ്ടി വരുന്ന മുറയ്ക്ക് നമ്പര്‍ നല്‍കും. കഴിഞ്ഞ തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു മന്ത്രിമാര്‍ കൊറോള ആള്‍ട്ടിസ് കാര്‍ ഉപയോഗിച്ചിരുന്നു. ഇവ ഇനി ടൂറിസം വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്കാകും ഉപയോഗിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here