Advertisement

പിണറായി വിജയന്റെ ആദ്യകാല സമര സ്മരണകൾ ഓർത്തെടുത്ത് ഉറ്റസുഹൃത്ത് ഹംസ മാസ്റ്റർ

May 20, 2021
Google News 1 minute Read

തലശ്ശേരി ബ്രണ്ണൻ കോളജിൽ പഠനം തുടങ്ങിയ കാലത്ത് കടത്തുകൂലി വർധനവിനെതിരെ നടത്തിയ പ്രതിഷേധ സമരമായിരുന്നു പിണറായി വിജയന്റ ആദ്യ സമരം. വിജയൻ എന്ന കുട്ടിയെ വിദ്യാർത്ഥി സംഘടനയിലേക്ക് കൈപിടിച്ചുയർത്തിയ അന്നത്തെ കെഎസ് യു യൂണിറ്റ് പ്രസിഡന്റും പിണറായി വിജയന്റെ ഉറ്റസുഹൃത്തുമായ ഹംസ മാസ്റ്റർ സമര സ്മരണകൾ പങ്കുവയ്ക്കുകയാണ്.

‘അന്ന് ഞാൻ കെഎസ്എഫിൽ (വിദ്യാർത്ഥി സംഘടന) പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസം വിജയൻ എന്നെ കാണാൻ വന്നു. താമസിക്കുന്നത് പിണറായിയിലാണെന്നും പാറപ്പുറം മേലൂർ പുഴയിലൂടെ കടത്ത് കടന്നിട്ടാണ് വരുന്നതെന്നും കടത്ത് കൂലി മൂന്ന് പൈസ അധികമാക്കിയെന്നും പറഞ്ഞു. ഇതിനെതിരെ കെഎസ്എഫിന് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആവശ്യം. അതായിരുന്നു പിണറായി വിജയൻ.

പിണറായി വിജയൻ പെട്ടന്നൊരു ദിവസം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളല്ല. വളരെ ചെറുപ്പത്തിൽ തന്നെ നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വാശിയുള്ള ആളായിരുന്നു. അക്കാലത്ത് ഞങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട നേതാവായിരുന്നു. തലശ്ശേരി കലാപ കാലത്ത് മിക്ക ദിവസവും വിജയൻ ഒരു ജീപ്പിൽ നാട്ടിലൂടെ പലതവണ കടന്നുപോകും. എന്തെങ്കിലും സംഭവങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ’.
അക്കാലത്തെ നിമിഷങ്ങളൊന്നും ഒരിക്കലും മറക്കില്ലെന്നും ഹംസ മാസ്റ്റർ പറഞ്ഞു.

Story Highlights: pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here