മുംബൈയിൽ മുങ്ങിയ P305 ബാർജിന്റെ ക്യാപ്റ്റനെതിരെ നരഹത്യക്ക് കേസെടുത്തു

മുംബൈയിൽ മുങ്ങിയ P305 ബാർജിന്റെ ക്യാപ്റ്റനെതിരെ നരഹത്യക്ക് കേസെടുത്തു. മുംബൈ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വയനാട്, വടുവഞ്ചാൽ സ്വദേശി സ്വദേശി സുധീഷ് അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഇനിയും കണ്ടെത്താനുള്ള കണ്ടെത്താനുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി തുടരുന്നു എന്ന് നാവികസേന അറിയിച്ചു.
P 305 ബാർജിന്റ ക്യാപ്റ്റൻ രാകേഷ് ഭല്ലവിനെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. മഹാരാഷ്ട്രയിലെ യെല്ലോഗേറ്റ് പൊലീസ് സ്റ്റേഷനിൽ ആണ് എഞ്ചിനീയറുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ക്യാപ്റ്റനെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.
ചുഴലി കാറ്റ് മുന്നറിയിപ്പ് അവഗണിച്ചെന്നും, ബാർജിലെ രക്ഷാബോട്ടുകൾ ഭൂരിഭാഗവും ഉപയോഗശൂന്യമായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു. ടൗട്ടെ ചുഴലിക്കാറ്റിൽ വരപ്രദ എന്ന ടഗ് ബോട്ടിലെ 11 പേരെ കാണാതായതായും പരാതി ഉണ്ട്. ഇവർ ഉൾപ്പെടെ 37 പേർക്ക് വേണ്ടി നാവികസേനയുടെ തെരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. നാവികസേനയുടെ അഞ്ചു കപ്പലുകളും, P8ഐ നിരീക്ഷണ വിമാനവും, ഹെലികോപ്റ്ററുകളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. നാവികസേന രക്ഷിച്ചു കരക്കെത്തിച്ച 188 പേരും ചികിത്സയിൽ തുടരുകയാണ്.
മുംബൈയിൽ മെയ് 17ന്, P305 ബാർജിൽ ടൗട്ടെ ചുഴലിക്കാറ്റിൽ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽ സിലെ ജീവനക്കാരനായിരുന്നു സുമേഷ്. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മായിൽ എന്നിവർ മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
Story Highlights: case of manslaughter has been registered against the captain of a P305 barge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here