Advertisement

വീട്ടിലെത്തി വാക്‌സിന്‍ നല്‍കി; ഡോക്ടര്‍ അറസ്റ്റില്‍

May 21, 2021
Google News 1 minute Read

കര്‍ണാടകയില്‍ ബംഗ്ളൂരു മഞ്ജുനാഥ് നാഗറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വീട്ടിലെത്തി വാക്‌സിൻ നൽകിയതിന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

മഞ്ജുനാഥ് നഗർ പി.എച്ച്.സി. യുടെ മെഡിക്കൽ ഓഫീസർ ഡോ. പുഷ്പിതയും സുഹൃത്തായ പ്രേമയും ചേർന്നാണ് വീട്ടിൽ അനധികൃതമായി കൊവിഷീൽഡ് വാക്‌സിൻ നൽകിയത്. ഡോക്ടർ പി‌.എച്ച്‌.സി. യിൽ നിന്ന് വാക്‌സിൻ എടുക്കുകയും പ്രേമയുടെ വീട്ടിൽ ആളുകൾക്ക് വാക്സിനേഷൻ നൽകുകയും ചെയ്തിരുന്നു. ഒരു ഡോസിന് 500 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്.

സർക്കാർ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് നൽകാനുള്ള വാക്‌സിൻ പി.എച്ച്.സി.ക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്. കുപ്പികൾ മോഷ്ടിച്ച് പ്രേമയുടെ വീട്ടിൽ സൂക്ഷിക്കാൻ ഡോക്ടർ ഉപയോഗിച്ച രേഖകൾ വ്യാജമാണെന്ന് ഞങ്ങൾ സംശയിക്കുന്നു എന്ന് പോലീസ് അറിയിച്ചു.

വ്യാജ കൊവിഡ് -19 സർട്ടിഫിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിച്ച കോൺസ്റ്റബിൾ സതീഷ് ജി. ചാമരാജ്‌പേട്ട് പി.എച്ച്.സി. യിൽ ടെസ്റ്റ് ചെയ്യാൻ എന്ന വ്യാജേന എത്തിയാണ് തെളിവുകളോടെ പ്രതികളെ പിടികൂടിയത്.

മറ്റൊരു ഓപ്പറേഷനിൽ, ഡോക്ടർ 25000 രൂപയ്ക്ക് ഒരു റെംഡെസിവിർ കുപ്പി വിൽക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 11 കുപ്പികൾ പോലീസ് കണ്ടെടുത്തു. പിന്നീട് മൂന്ന് കുപ്പികൾ 25,000 രൂപയ്ക്ക് വീതം വിറ്റതായി പ്രതി സമ്മതിച്ചു. അവരുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ പി.എച്ച്.സി. യിലെ മറ്റൊരു സ്റ്റാഫിനെയും പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ഡോക്ടർമാരെയും ബി.ബി.എം.പി. പി.എച്ച്.സി. യിലേക്കാണ് നിയോഗിച്ചിരുന്നത്. ഡോ. ശേഖർ 10 മാസമായും, ഡോ. പ്രജ്‌വാല രണ്ടാഴ്ചയായും അവിടെ ജോലി ചെയ്ത് വരികയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here