20
Jun 2021
Sunday

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും

lockdown

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് നീട്ടി. മെയ് 30 വരെയാണ് നീട്ടിയത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു.

എന്നാല്‍ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടിപിആര്‍. കൂടുതല്‍ കര്‍ശനമായ നടപടികള്‍ മലപ്പുറത്ത് സ്വീകരിക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തെത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബ്ലാക്ക് ഫംഗസ് നേരത്തെ തന്നെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. നേരിടാന്‍ നടപടി ഉറപ്പാക്കും. അവശ്യമായ മരുന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് കൂടുതല്‍ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: lock down, kerala

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top