Advertisement

ജനങ്ങളുടെ വിഷമങ്ങൾ മനസിലാക്കി അടിയന്തര തീരുമാനങ്ങളുണ്ടാകും : ഭക്ഷ്യമന്ത്രി ട്വന്റിഫോറിനോട്

May 21, 2021
Google News 1 minute Read
minister anil about new role

ജനങ്ങളുടെ വിഷമങ്ങൾ മനസിലാക്കി അടിയന്തര തീരുമാനങ്ങളുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും ഭക്ഷ്യമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

ജനങ്ങൾക്ക് പരമാവധി സഹായം എത്തിക്കാനാണ് ശ്രമം. വകുപ്പിനെ മെച്ചപ്പെടുത്താൻ നടപടിയെടുക്കും. പുതുമുഖങ്ങൾ മന്ത്രിസഭയിൽ വരുന്നത് ഒരു അപകടവുമുണ്ടാക്കില്ല. ഏറ്റവും നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നും മന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ഇന്ന് മോർണിം​ഗ് ഷോയിൽ ട്വന്റിഫോറിനൊപ്പം ചേർന്നു. 2018 മുതൽ ക്ഷേത്രങ്ങളിൽ വരുമാനം കുറവാണെന്നും ഇത് ക്ഷേത്രങ്ങളുടെ നടത്തിപ്പിനും, ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ സഹായിച്ചതുകൊണ്ടാണ് ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡുകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കുന്നത്. ദേവസ്വം ബോർഡുകളുടെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഭക്തർക്ക് കൂതുൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രി പ്രതികരിച്ചു.

Story Highlights: minister anil about new role

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here