സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളിൽ പ്രതികരിച്ച് ഉമ്മൻചാണ്ടി:സമ്മർദ്ദം ചെലുത്തിയെന്ന വാർത്ത അസംബന്ധം

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ് കോൺഗ്രസ് പ്രവർത്തകർ വിമർശനവും പരാതിയുമായി എത്തിയത്.
പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ട്വിറ്ററില്‍ കുറിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്ത് എത്തിയത്.
രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനവും പരാതിയുമായി എത്തിയത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നതാണ് കൂടുതല്‍ പേരും വിമര്‍ശനത്തിന് കാരണമായി പറയുന്നത്. പാര്‍ട്ടിയില്‍ യുവനിര വളര്‍ന്നുവരാന്‍ സീനിയര്‍ നേതാക്കള്‍ തടസ്സം നില്‍ക്കുകയാണെന്നും പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനം ഉന്നയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here