റാക്കറ്റുകളും ഷൂസുകളും ടിഷർട്ടുകളും ലേലത്തിനു വച്ച് റോജർ ഫെഡറർ; ഒരു മില്ല്യൺ പൗണ്ട് സമാഹരിക്കുക ലക്ഷ്യം

തൻ്റെ റാക്കറ്റുകളും ഷൂസുകളും ടിഷർട്ടുകളും ലേലത്തിനു വച്ച് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. റോജർ ഫെഡറർ ഫൗണ്ടേഷനു വേണ്ടി ഒരു മില്ല്യൺ പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേലം. ഭാര്യയും സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ പല സമയത്തായി സൂക്ഷിച്ചുവച്ചിരുന്ന ടെന്നിസ് ഉപഹാരങ്ങളാണ് ലേലത്തിനു വെക്കുക. ആഫ്രിക്ക, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള പിന്തുണ നൽകുകയാണ് ലക്ഷ്യം.
ബ്രിട്ടീഷ് ഓക്ഷൻ ഹൗസായ ക്രിസ്റ്റീസാണ് ലേലം സംഘടിപ്പിക്കുന്നത്. മുന്നൂറിലധികം ലോട്ടുകൾ ലേലത്തിലുണ്ട്. ജൂൺ 23ന് ലണ്ടനിൽ തത്സമയ ലേലം ആരംഭിക്കും. 20 ലോട്ടുകളാണ് ഈ ലേലത്തിൽ ഉണ്ടാവുക. നാല് ഗ്രാൻഡ് സ്ലാമുകളിൽ നിന്നുള്ള വസ്തുക്കൾ ഈ ലേലത്തിൽ ഉണ്ടാവും. 23ന് തന്നെ ആരംഭിക്കുന്ന ഓൺലൈൻ ലേലത്തിൽ 300 ലോട്ടുകളാണ് ഉണ്ടാവുക. 2000ലെ സിഡ്നി ഒളിമ്പിക്സ് മുതലുള്ള വസ്തുക്കളാവും ഇതിലുണ്ടാവുക. ജൂലായ് 14ന് ഓൺലൈൻ ലേലം അവസാനിക്കും. ഓരോ വസ്തുവിനും 40000 മുതൽ 60000 പൗണ്ട് വരെയാണ് അടിസ്ഥാന വില.
Story Highlights: Roger Federer Auctions Tennis Memorabilia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here