പ്രവാസികള്‍ക്ക് സുരക്ഷിത വരുമാനം; ഡിവിഡന്റ് ഫണ്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കൊവിഡ് കാലത്ത് പ്രാവസികള്‍ക്ക് സുരക്ഷിത വരുമാനത്തിന് സംവിധാനവുമായി കേരള സര്‍ക്കാര്‍. പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങി.
മഹാമാരി സൃഷ്ടിച്ച ഈ പ്രയാസകാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്ത് ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തി. സബ്‌സിഡി 0.7 ശതമാനം വര്‍ധിപ്പിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍,
‘നമ്മുടെ പ്രവാസി സഹോദരങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു കാര്യം അറിയിക്കാനുണ്ട്. പ്രവാസികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് ഈ പദ്ധതിയോട് നമ്മുടെ പ്രവാസലോകം കാണിച്ചത്.
മഹാമാരി സൃഷ്ടിച്ച ഈ പ്രയാസകാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്ത് ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതിനായി സബ്‌സിഡി 0.7 ശതമാനമാണ് വര്‍ധിപ്പിച്ചത്.
കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് കിഫ്ബിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പുനല്‍കുന്ന ഈ പദ്ധതിക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നല്‍കിയത്. ഇത്തവണയും അത് തുടരുമെന്ന് പ്രത്യാശിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.’
മഹാമാരി വരുത്തിവച്ച മാന്ദ്യകാലത്തും സംസ്ഥാന സര്‍ക്കാര്‍ പ്രവാസി സമൂഹത്തോടുള്ള കരുതല്‍ തുടരുകയാണ്. അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന എല്ലാ പ്രവാസികളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു സമഗ്രമായ ഒരു ആജീവനാന്ത സുരക്ഷാപദ്ധതി. ഈ സര്‍ക്കാര്‍ ഈ വിഷയത്തെ ആഴത്തില്‍ പഠിച്ചും സാമ്പത്തിക വിദഗ്ധരുമായി ആശയവിനിമയം നടത്തിയും ആവിഷ്‌കരിച്ചതാണ് പ്രവാസി ഡിവിഡന്റ് പദ്ധതി.
നിക്ഷേപകരും അവരുടെ ജീവിത പങ്കാളിയും അടുത്ത തലമുറയും സാമ്പത്തികമായി സുരക്ഷിതരാകുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ ഈ പദ്ധതി, പ്രവാസി സമൂഹത്തോടുള്ള കേരള സര്‍ക്കാരിന്റെ പ്രതിബദ്ധത കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.
2019-20 വര്‍ഷത്തെ പ്രവാസി ഡിവിഡന്റ് സ്‌കീമില്‍ 25,000ല്‍ അധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 1861 പേര്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇതുവഴി സമാഹരിച്ച 181 കോടി രൂപ കിഫ്ബി വഴി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ ഉപയോഗിക്കുകയും ചെയ്തു.
3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇപ്രകാരം നിശ്ചയിക്കപ്പെട്ട ഏജന്‍സി കിഫ്ബിയാണ്. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്തുകൊണ്ടാണ് നിക്ഷേപകര്‍ക്ക് 10% ഡിവിഡന്റ് നല്‍കുന്നത്.
ആദ്യ വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള ഡിവിഡന്റാണ് 4-ാം വര്‍ഷം മുതല്‍ നിക്ഷേപകനും തുടര്‍ന്ന് പങ്കാളിക്കും ലഭിക്കുന്നത്. ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നു വര്‍ഷത്തെ ഡിവിഡന്റും നോമിനി/അനന്തരാവകാശിക്കു കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റ് നല്‍കുന്നത് അവസാനിക്കും.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here