Advertisement

ഓക്സിജൻ കോൺസൺട്രേറ്ററുകൾക്ക് നികുതി ചുമത്താനുള്ള കേന്ദ്ര തീരുമാനം ഭരണഘടനാവിരുദ്ധം: ഡൽഹി ഹൈക്കോടതി

May 22, 2021
Google News 2 minutes Read
IGST concentrators unconstitutional court

ഓക്സിജൻ ക്ഷാമത്തെ ജോർജ് ഫ്ലോയ്ഡ് സംഭവത്തോട് ഉപമിച്ച് ഡൽഹി ഹൈക്കോടതി. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന ജോർജ് ഫ്ലോയ്ഡ് നിമിഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സ്വകാര്യ ആവശ്യത്തിന് വിദേശത്ത് നിന്ന് സംഭാവനയായി ലഭിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി ഏർപ്പെടുത്തിയ നടപടി റദ്ദാക്കിക്കൊണ്ടാണ് നിരീക്ഷണം.

നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധേർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംഭാവനയെന്ന മട്ടിൽ ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് പന്ത്രണ്ട് ശതമാനം IGST ഏർപ്പെടുത്തി മെയ് ഒന്നിനാണ് കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയത്. നടപടി ചോദ്യം ചെയ്ത് ഡൽഹി സ്വദേശിയായ ഗുർചരൺ സിംഗാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയ്ക്ക് ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്സിജൻ കൂടി അയച്ചു. കഴിഞ്ഞ ദിവസം രാത്രി തന്നെ കപ്പൽ ദോഹയിൽ നിന്ന് യാത്ര തിരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ്. തർകാഷ് കപ്പലിലാണ് ചരക്ക് കൊണ്ടുവരുന്നത്. രണ്ട് ക്രെയോജനിക് ടാങ്കറുകളിലായാണ് ഓക്സിജൻ നിറച്ചത്. ഇതോടെ, ഏകദേശം 160 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.

Story Highlights: IGST on personal O2 concentrators unconstitutional, Delhi high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here