14
Jun 2021
Monday

സെർജിയോ അഗ്യൂറോ ബാഴ്‌സയുമായി കരാറൊപ്പിട്ടു; ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകർ

അ​ര്‍​ജ​ന്‍റീ​ന​ന്‍ സൂ​പ്പ​ര്‍ താ​രം സെ​ര്‍​ജി​യോ അ​ഗ്യൂ​റോ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്ന് ഉ​റ​പ്പാ​യി. താരവുമായി ബാ​ഴ്സ 2 വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​താ​യി ട്രാ​ൻ​സ്ഫ​ർ വി​ദ​ഗ്ധ​ൻ ഫ​ബ്രി​സി​യോ റൊ​മാ​നോ​ അറിയിച്ചു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി 10 വ​ർ​ഷം ക​ളി​ച്ച ശേ​ഷ​മാ​ണ് അ​ഗ്യൂ​റോ ബാ​ഴ്സ​യി​ലെ​ത്തു​ന്ന​ത്. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ന് പി​ന്നാ​ലെ ബാ​ഴ്സ​ലോ​ണ ഔ​ദ്യോ​ഗി​ക​മാ​യി ട്രാ​ൻ​സ്ഫ​ർ പ്ര​ഖ്യാ​പി​ക്കും. അ​ഗ്യൂ​റോ കൂ​ടി എ​ത്തു​ന്ന​തോ​ടെ മെ​സി ക്ല​ബ് വി​ടാ​നു​ള്ള സാ​ധ്യ​ത കു​റ​യു​മെ​ന്നാ​ണ് വിലയിരുത്തൽ.

ക​ഴി​ഞ്ഞ കു​റേ മ​ത്സ​ര​ങ്ങ​ളാ​യി താ​രം സി​റ്റി​യ്ക്ക് വേ​ണ്ടി ക​ളി​ച്ചി​രു​ന്നി​ല്ല. പ​രി​ക്കും പു​തി​യ താ​ര​ങ്ങ​ളു​ടെ വ​ര​വും താ​ര​ത്തി​ന് വി​ന​യാ​യി. 32 കാ​ര​നാ​യ അ​ഗ്യൂ​റോ ഈ ​സീ​സ​ണി​ല്‍ 14 മ​ത്സ​ര​ങ്ങ​ളാ​ണ് ക​ളി​ച്ച​ത്. മൂ​ന്നു​ത​വ​ണ ഗോ​ള്‍ നേ​ടു​ക​യും ചെ​യ്തു.

​അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡി​ല്‍ നി​ന്നാ​ണ് അ​ഗ്യൂ​റോ സി​റ്റി​യി​ലെ​ത്തി​യ​ത്. സി​റ്റി​യ്ക്കാ​യി 384 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും 257 ഗോ​ളു​ക​ളാ​ണ് താ​രം നേ​ടി​യ​ത്. സി​റ്റി​യ്ക്കാ​യി ഏ​റ്റ​വു​മ​ധി​കം ഗോ​ളു​ക​ള്‍ നേ​ടി​യ താ​രം എ​ന്ന റെക്കോർസും അ​ഗ്യൂ​റോ​യു​ടെ പേ​രി​ലാ​ണ്.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top