ചൈനയിൽ ഭൂമികുലുക്ക പരമ്പര; മൂന്ന് മരണം

ചൈനയിലുണ്ടായ ഭൂമികുലുക്ക പരമ്പരയിൽ മൂന്ന് മരണം. 27 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 27 പേരിൽ 3 പേർക്ക് ഗുരുതര പരുക്കുകളാണ് ഉള്ളത്. റിക്ടർ സ്കെയിലിൽ 5നു മുകളിൽ തീവ്രത രേഖപ്പെടുത്തിയ നാല് ഭൂമികുലുക്കങ്ങളാണ് രാത്രി 9നും 11നും ഇടയിൽ അനുഭവപ്പെട്ടത്. പിറ്റേന്ന് പുലർച്ചെ രണ്ട് മണി വരെ 166 ആഫ്റ്റർ ഷോക്കുകളും അനുഭവപ്പെട്ടു.
ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ വെള്ളിയാഴ്ചയാണ് ഭൂമികുലുക്കങ്ങൾ ഉണ്ടായത്. 12 കൗണ്ടികളിൽ കുലുക്കം അനുഭവപ്പെട്ടു. യാങ്ബെയിലാണ് ഭൂമികുലുക്കം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്.
ഏകദേശം 20,192 വീടുകളിലായി 72,317 പേരെയാണ് ഭൂമികുലുക്കം ബാധിച്ചത്.
Story Highlights: Series of earthquakes in China; Three deaths
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here