പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന

പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന. പ്രഖ്യാപനം ഉച്ചക്ക് മുൻപ് തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുതിർന്ന ദേശീയ നേതാക്കൾ. എങ്കിലും നേതൃമാറ്റം പരിഗണിച്ച് വിഡി സതീശനെത്തന്നെ പ്രതിപക്ഷ നേതാവ് ആക്കിയേക്കുമെന്നാണ് സൂചന.
രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി. പ്രതിപക്ഷ നേതാവായി വിഡി സതീശൻ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ വൈകുന്നത് കേരളത്തിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. യുവ എംഎൽഎമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തിൽ ഇപ്പോൾ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
Story Highlights: VD Satheesan might be the Leader of the Opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here