Advertisement

കേന്ദ്ര സർവ്വകലാശാല അസി.പ്രൊഫസറെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി

May 23, 2021
Google News 0 minutes Read
binoy vishwam

കേന്ദ്ര സർവ്വകലാശാല അസി.പ്രൊഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി. ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ ശിക്ഷാനടപടി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബിനോയ് വിശ്വം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

പഠിപ്പിക്കുന്നതിനിടയിൽ കേന്ദ്ര സർക്കാരിനെതിരെ പരാമർശം നടത്തിയെന്ന പേരിലാണ് ഗിൽബർട്ടിനെ സസ്പെൻഡ് ചെയ്തത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും ചിന്തകളും തടയുന്ന ഇത്തരം നടപടി ആശങ്കാകുലമാണ്. വിമർശനാത്മകമായി ചിന്തിക്കുവാനും ചോദ്യങ്ങൾ ഉന്നയിക്കുവാനും വിദ്യാർത്ഥികളെ സഹായിക്കുകയും അവരെ സമൂഹത്തിന്റെ ക്രിയാത്മക ഭാഗമാക്കുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ഗിൽബർട്ട് സെബാസ്റ്റ്യനെതിരായ നടപടി പിൻവലിക്കണമെന്നും, സംവാദങ്ങളും വിയോജിപ്പുകളും വൈജ്ഞാനികമായ ഉത്പാദനവുമാണ് നമ്മുടെ സർവകലാശാലകളുടെ മുഖമുദ്രയെന്നും ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here