Advertisement

ജെനിയുടെ നേട്ടം കേരളത്തിന് അഭിമാനം; പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന മാതൃക സമൂഹം ഏറ്റെടുക്കണം; അഭിനന്ദിച്ച് മുഖ്യമന്ത്രി

May 23, 2021
Google News 1 minute Read

കേരളത്തിലെ ആദ്യ വനിത കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെനിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു’ – മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രി വീണ ജോർജും ജെനി ജെറോമിന് അഭിനന്ദനങ്ങൾ അറിയിച്ചു. ജെനിയുടെ അമ്മയെ വിളിച്ചതായും സ്വപ്നങ്ങൾക്കൊപ്പം പറക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ അറേബ്യയുടെ ഏ 9 499 വിമാനത്തിൽ കോ പൈലറ്റായിരുന്നു ജെനി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌സ്യൽ പൈലറ്റ് കൂടിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here