Advertisement

കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍

May 23, 2021
Google News 0 minutes Read

കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന ആവശ്യമെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍.എസ്.യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ പോഷക സംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്.കാലാവധി കഴിഞ്ഞ കമ്മറ്റി പിരിച്ചുവിടണമെന്ന ആവശ്യമാണ് അഭിജിത്ത് ഉന്നയിച്ചത്. സാധാരണ 2 വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പിലൂടെ കമ്മറ്റി രൂപീകരിക്കുന്നത്. 2017ലാണ് ഇപ്പോഴുള്ള കമ്മിറ്റി നിലവില്‍ വന്നത്. അതിന്‍റെ ഭാഗമായുള്ള പുനസംഘടനയാണ് അഭിജിത്ത് കത്തിലൂടെ നേതൃത്വത്തെ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here