ഇന്ത്യക്ക് കൊവിഡ് സഹായമഭ്യർത്ഥിച്ച് കുവൈത്ത് സ്ഥാനപതി

പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് കുവൈത്ത് സ്ഥാനപതി ജാസിം ഇബ്രാഹിം അൽ നാജിം പറഞ്ഞു.
തിലോത്തമ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ഇന്ത്യ-കുവൈത്ത് ബന്ധവും മാനുഷിക സഹായവും’ എന്ന ചർച്ചയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രതലത്തിൽ വിവിധ പ്രതിസന്ധിഘട്ടത്തിൽ നിരുപാധിക സഹായ സഹകരണം നൽകിയ രാജ്യമാണ് ഇന്ത്യ. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ തുടക്കം മുതൽ തന്നെ കുവൈത്തിന് കൈത്താങ്ങായി ഇന്ത്യ നിലകൊണ്ടു. നിരവധി ആരോഗ്യ പ്രവർത്തകരെയും ഇന്ത്യ കുവൈത്തിലേക്ക് അയച്ചു.
രണ്ട് ലക്ഷം വാക്‌സിനും ഇന്ത്യ കുവൈത്തിൽ എത്തിച്ചിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് ഇന്ത്യക്ക് മെഡിക്കൽ സഹായം അയക്കുന്നത് തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here