Advertisement

മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായി അടച്ചിടും

May 23, 2021
Google News 1 minute Read
covid19; Ponnani treasury closed

അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. ചരക്ക് ഗതാഗതത്തിന് തടസമില്ല. മലപ്പുറത്ത് നിയന്ത്രണം കര്‍ശനമാക്കുമെന്നും കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

ട്രിപ്പിള്‍ ലോക് ഡൗണ്‍ തുടരുന്ന കേരളത്തിലെ ഏക ജില്ല മലപ്പുറമാണ്. അതിനിടയിലാണ് ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടാന്‍ തീരുമാനമായത്. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കും പാല്‍, പത്രം, പെട്രോള്‍ പമ്പ് എന്നിവക്ക് മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ അനുമതി.

ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താനും അനുമതിയുണ്ട്. ചരക്കു ഗതാഗതത്തിന് തടസം ഉണ്ടാകില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നതിന്റെ ഭാഗമായി കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുമെന്നും ഇന്നും നാളെയുമായി 75000 കൊവിഡ് പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 29.94 ശതമാനമാണ് ജില്ലയിലെ ഇന്നലെത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ഇപ്പോഴും അരലക്ഷത്തോളം ആളുകളാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

Story Highlights: malappuram, triple lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here