കഠിന വർക്കൗട്ടും, പരശീലനവും; പുതിയ മേക്കോവറിൽ അല്ലു സിരീഷ്
അല്ലു സിരീഷ് കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ ശാരീരികക്ഷമത വർദ്ധിപ്പിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ്. വർഷങ്ങളായി മെലിഞ്ഞ ശരീര പ്രകൃതക്കാരനായിരുന്ന താരം, ഇപ്പോൾ എല്ലാവേരയും ഞെട്ടിച്ചുക്കൊണ്ട് വൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്.
ഏതാനും സിനിമ പ്രോജെക്ടുകൾ ഏറ്റെടുത്ത ശേഷം മുതൽ താരം അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ തികച്ചും സജീവമായ താരം തന്റെ ദൈനംദിന ജീവിതത്തെക്കുറിച്ച് ആരാധകരെ അറിയിക്കാറുമുണ്ട്.
അത്തരത്തിൽ താരം പങ്കു വെച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. അതിശയകരമായ ഒരു മേക്കോവർ നടത്തിയ ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. കഠിനവും ചിട്ടയുമായുള്ള വ്യായാമത്തിലൂടെ താരം നേടിയെടുത്ത സിക്സ് പാക്ക് ശരീരത്തിന്റെ ഫോട്ടോയാണ് പങ്ക് വെച്ചിരിക്കുന്നത്. വരാനിരിക്കുന്ന പ്രോജെക്ടുകളോടുള്ള താരത്തിന്റെ ആത്മാർത്ഥത സൂചിപ്പിക്കുന്ന ഫോട്ടോകളാണ് അത്.
വിലായത്തി ഷറാബ് എന്ന തന്റെ ആദ്യ ഹിന്ദി സംഗീത വീഡിയോയുടെ വിജയത്തിൽ ഏറെ സന്തോഷവാനാണ് സിരീഷ്. താരം അഭിനയിച്ച വീഡിയോ ഗാനം 10 കോടിയിലേറെ പേർ കണ്ടു കഴിഞ്ഞു.
മെയ് 30 ന് സിരീഷിൻറെ ജന്മ ദിനത്തിൽ പുതിയ പ്രോജക്ടുകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാവുന്നതാണ്. തന്റെ അടുത്ത ചിത്രത്തിനായി ജിഎ 2 പിക്ചേഴ്സ് പ്രൊഡക്ഷന് കീഴിൽ പ്രവർത്തിക്കുമെന്ന് അറിയുന്നു. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു. വിജേത എന്ന സിനിമയിലൂടെ പ്രശസ്‌തനായ രാകേഷ് ശശി സംവിധാനം ചെയ്യുന്ന റൊമാന്റിക് സിനിമയിൽ താരം ഇപ്പോൾ പുതിയ രൂപത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുമുണ്ട്.
ടോളിവുഡ് സൂപ്പർ താരമായ അല്ലു അർജുന്റെ ഇളയ സഹോദരനാണ് അല്ലു സിരീഷ്. മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിൽ സിരീഷ് അഭിനയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here