സാഗർ റാണ കൊലക്കേസ്; ഒളിമ്പ്യൻ സുശീൽ കുമാർ സാഗറിനെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി

ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പ്യൻ സുശീല്‍ കുമാർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ്. നഗരത്തിലെ ഗുസ്തി താരങ്ങൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുശീൽ കുമാറിനെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സുഹൃത്തിന്റെ സഹായത്തോടെയാണ് സുശീൽ കുമാർ ദൃശ്യങ്ങൾ പകർത്തിയത്. സുശീലും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സാഗർ റാണയെ മൃഗത്തെയെന്നപോലെ മർദ്ദിച്ചു. ഗുസ്തി താരങ്ങൾക്കിടയിൽ ഭയം വളർത്തുകയായിരുന്നു പിന്നിലെ ലക്ഷ്യമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യൻ സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്ന് സുശീൽ കുമാറും കൂട്ടാളികളും സാഗർ റാണയെ ഡൽഹിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി മർദിച്ചുവെന്നാണ് കേസ്. മെയ് നാലിന് മർദ്ദനമേറ്റ സാഗർ റാണ അടുത്ത ദിവസം ആശുപത്രിയിൽ മരിച്ചു.
Story Highlights: Olympic medallist Sushil Kumar sent to six-day police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here