വാക്സിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചു

വാക്സിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചു. ഹർജികൾ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
വാക്‌സിനേഷൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്നും സംസ്ഥാനങ്ങൾ വാക്‌സിൻ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാൽ ഇത് നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
കോടതിയുടെ നിരീക്ഷണങ്ങൾ. ‘സംസ്ഥാനങ്ങൾ കൊവിഡ് വാക്‌സിൻ വാങ്ങി നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതിയാകില്ലേ. 54,000 കോടി രൂപ അധിക ഡിവിഡന്റായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിന് നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്‌സിന് വിനിയോഗിച്ചുകൂടേ’ എന്നും കോടതി ചോദിച്ചു. എന്നാൽ ഇത് നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നുമാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. വാക്‌സിനേഷൻ നീണ്ടുപോകുന്നത് കൊണ്ട് പല ആളുകളും വാക്‌സിൻ എടുക്കാൻ ഇപ്പോൾ മടി കാണിക്കുകയാണെന്ന് ഹർജിക്കാരും ചൂണ്ടിക്കാട്ടി.
വാക്‌സിനേഷൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയുൾപ്പെടെ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ചൊവ്വാഴ്ച പരിഗണിക്കാനാണ് തീരുമാനം.
Story Highlights: sc postpones considering petitions regarding vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here