ഇന്ത്യ വിട്ട വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ കാണാനില്ലെന്ന് പരാതി

ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ കാണ്മാനില്ല. 13000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിന് ശേഷം ഇന്ത്യ വിട്ട മെഹുല്‍ ചോക്സിയെ കരീബിയന്‍ രാജ്യമായ ആന്റ്വിഗാ ആന്റ് ബര്‍ബുഡയില്‍ വച്ചാണ് കാണാതായത്.
ആന്റിഗുവന്‍ പൗരത്വമുള്ള മേഹുല്‍ ചോക്‌സി ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ 2017ല്‍ ഇവിടെ അഭയം തേടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 5.15 വീട്ടില്‍ നിന്ന് റെസ്റ്റോറന്റിലേക്ക് പോയ ചോക്‌സി പിന്നെ തിരിച്ചു വന്നില്ലെന്നാണ് ജോണ്‍സണ്‍ പൊയിന്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതി.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോക്സിയെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്ന് ആന്റ്വിഗാ പൊലീസ് കമ്മീഷണര്‍ ആറ്റ്ലി റോഡ്നി പറഞ്ഞു. ചോക്സിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഗസ്റ്റോൗണ്‍ ബ്രൗണ്‍ അറിയിച്ചു.
അതേസമയം മൊഹുല്‍ ചോക്സി ക്യൂബയിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ക്യൂബയില്‍ ചോക്സിക്ക് സ്വത്ത് വകകളുണ്ട്. ചോക്‌സിയെ കാണാതായ സംഭവത്തില്‍ കുടുംബത്തിന് ആശങ്ക ഉണ്ടെന്ന് അഭിഭാഷകന്‍ വിജയ് അഗാര്‍വാള്‍ പ്രതികരിച്ചു.
ചോക്സിയെ കാണ്മാനില്ലെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ഇന്ത്യയിലെ ആന്റ്വിഗാ എംബസിയെ സിബിഐ ബന്ധപ്പെട്ടു. സിബിഐ ഇന്റര്‍ പോളിന്റെ സഹായവും തേടിയിട്ടുണ്ട്. ചോക്സിക്കെതിരെ 2018ല്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മെഹുല്‍ ചോക്സിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കാണാതായെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
Story Highlights: mehul choksi, pnb scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here