സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കൊവിഡ് മരണം 1501; ആശങ്ക

സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു. രണ്ടാഴ്ചക്കിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും വരുന്ന മൂന്നാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗികളെ താമസിപ്പിക്കുന്നതിനടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവില്‍ 44 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
Story Highlights: covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here