മലപ്പുറത്ത് ഹോം ക്വാറന്റീന് പുതിയ നിർദേശങ്ങൾ
മലപ്പുറത്ത് ഹോം ക്വാറന്റീന് പുതിയ നിർദേശങ്ങൾ. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കും. പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അല്ലെങ്കിൽ ഡൊമിസിലിയറി കെയർ സെന്ററിലേക്കോ മാറണമെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്.
ഒന്ന് മുതൽ അഞ്ചു വരെ അംഗങ്ങളുള്ള വീടുകളിൽ ഒരു ബാത്ത് അറ്റാച്ഡ് ബെഡ്‌റൂം ഉൾപ്പെടെ രണ്ട് റൂമുകളും , രണ്ടു ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രം ഹോം ക്വാറന്റീൻ അനുവദിക്കുകയുള്ളു. ആറു മുതൽ 8 അംഗങ്ങൾ വരെ ഉള്ള വീടുകളിൽ ഒരു ബാത്ത് അറ്റാച്ഡ് റൂം ഉൾപ്പെടെ മൂന്നു റൂമുകളും മൂന്നു ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രം ഹോം ക്വാറന്റീൻ അനുവദനീയമാണ്.
9,10 അംഗങ്ങളുള്ള വീടുകളിൽ ഒരു ബാത് അറ്റാച്ഡ് റൂം ഉൾപ്പെടെ 4 റൂമുകളും 4 ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രമേ ഹോം ക്വാറന്റീന് അനുമതി നൽകു.
Story Highlights: malappuram home quarantine new rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here