Advertisement

വിദേശയാത്ര അടക്കമുള്ള കാര്യങ്ങളിൽ ജാഗ്രത പുലർത്തും; എംബി രാജേഷ്

May 25, 2021
Google News 2 minutes Read
MB Rajesh interview twentyfour

മണ്ഡലത്തിന് പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾ ഒഴിവാക്കുമെന്ന് സ്പീക്കർ എംബി രാജേഷ് ട്വന്റിഫോറിനോട്. വിദേശ യാത്ര അടക്കമുള്ള കാര്യങ്ങളിൽ ജാഗ്രത പുലർത്തും. തെറ്റ് ചൂണ്ടിക്കാട്ടാൻ സ്പീക്കർ പദവി പരിമിതിയാകില്ലെന്നും, ‘സർ’ പദവി അടക്കമുള്ള പ്രയോഗങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തുന്നതിൽ കൂടിയാലോചനകൾ നടത്തുമെന്നും സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ അഭിമുഖത്തിൽ എംബി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

പാർലമെന്റിലെ അനുഭവ സമ്പത്തോടെയാണ് സിപിഐഎമ്മിന്റെ യുവ നേതാവ് കൂടിയായ എംബി രാജേഷ് പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി ചുമതലയേറ്റെടുത്തത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകുമെന്നാണ് എംബി രാജേഷിൻ്റെ പ്രതീക്ഷ. തെറ്റ് ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷ പദവി പരിമിതിയാകില്ലെന്നും മണ്ഡലത്തിന് പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾ ഒഴിവാക്കുമെന്നും സ്പീക്കറായി ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ അഭിമുഖത്തിൽ സ്പീക്കർ എംബി രാജേഷ് വ്യക്തമാക്കി.

വിദേശ യാത്ര അടക്കമുള്ള കാര്യങ്ങളിൽ ജാഗ്രത പുലർത്തും. ‘സർ’ പദവി അടക്കമുള്ള പ്രയോഗങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തുന്നതിൽ കൂടിയാലോചനകൾ നടത്തും. ലക്ഷദ്വീപിലെ കേന്ദ്ര നടപടികൾക്കെതിരെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

പ്രതിപക്ഷ നയംമാറ്റത്തെ സ്വാഗതം ചെയ്യുന്നു. വർഗീയതക്കെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് സ്വാഗതാർഹമാന്നെന്നും എം.ബി രാജേഷ് പറഞ്ഞു.

Story Highlights: MB Rajesh interview with twentyfour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here