Advertisement

ലക്ഷദ്വീപിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണം ; മന്ത്രി മുഹമ്മദ് റിയാസ്

May 25, 2021
Google News 1 minute Read

ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്ന് റിയാസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും റിയാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണം. ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല.ലക്ഷദ്വീപുമായി കേരളത്തിന് ചരിത്രപരവും സാംസ്കാരികപരവുമായ ബന്ധമാണുള്ളത്. ദശാബ്ദങ്ങളായി ലക്ഷദ്വീപിന് ഏറ്റവുമധികം വാണിജ്യ ബന്ധമുണ്ടായിരുന്നത് ബേപ്പൂർ തുറമുഖവുമായാണ്. എന്നാല് ഇതും അട്ടിമറിക്കാൻ ശ്രമം നടത്തുകയാണ്. ഇനിമുതൽ ചരക്കുനീക്കവും മറ്റും മംഗലാപുരം തുറമുഖത്ത് ആരംഭിക്കാൻ നിർബന്ധിക്കുകയും ചെയ്തിരിക്കുന്നു.
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റ് മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ച് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയാണ് തുടർച്ചയായി ഇത്തരത്തിലുള്ള നടപടി ജനവിരുദ്ധമാണ്.

Story Highlights: P A Muhammad Riyas on Lakshadweep Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here