Advertisement

ബ്ലാക്ക് ഫംഗസ് : തൃശൂർ ജില്ലയിൽ പുതിയ മൂന്ന് കേസുകൾ

May 25, 2021
Google News 1 minute Read
thrissur reports 3 more black fungus cases

ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ പുതിയ മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ്. രണ്ട് പേർ തൃശൂർ സ്വദേശികളും. തൃശൂർ ജില്ലയിൽ ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ആകെ ചികിത്സയിലുള്ളത് അഞ്ച് പേരാണ്. ഇതിൽ രണ്ട് പേർ പാലക്കാട് ജില്ലക്കാരാണ്. മൂന്ന് പേർക്ക് കൂടി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും ഉൾപ്പെടുത്തിയിട്ടുണ്ട്.. ബ്ലാക്ക് ഫം​ഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ആരോ​ഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ബ്ലാക്ക് ഫംഗസിന് പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 44 പേർക്കാണ് കേരളത്തിൽ ഇന്നലെ പുറത്ത് വന്ന കണക്ക് പ്രകാരം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 11 പേർക്കാണ് ഇതുവരെ ഇവിടെ രോഗബാധയേറ്റത്. 44 പേരിൽ 9 പേർ മരണപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Story Highlights: thrissur reports 3 more black fungus cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here