വയോധികയ്ക്ക് മര്‍ദനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട അടൂരില്‍ വയോധികയെ ചെറുമകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ അടൂര്‍ ഡിവൈഎസ്പി യോട് റിപ്പോര്‍ട്ട് തേടി. സുരക്ഷിതമായ സാഹചര്യം വീട്ടിലില്ലെങ്കില്‍ ശോശാമ്മയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
അടൂര്‍ ഏനാത്ത് കൈതപ്പറമ്പില്‍ രണ്ട് ദിവസം മുമ്പാണ് 98 വയസുള്ള വയോധികക്ക് ക്രൂര മര്‍ദനമേറ്റത്. മദ്യലഹരിയില്‍ ചെറുമകന്‍ മുഖത്തടിക്കുകയും നിലത്ത് വലിച്ചിഴക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എബിനെ ഏനാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍പും എബിന്‍ വൃദ്ധയെ മര്‍ദിക്കാറുണ്ട് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ചെറുമകന്‍ എബിന്‍ മാത്യുവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
എബിൻ വയോധികയെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ വീട്ടുകാർ തടസം നിൽക്കുന്നത് കാണാം. ഒരു പെൺകുട്ടി അടക്കമുള്ളവർ ശോശാമ്മയെ മർദ്ദിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ വാവിട്ട് നിലവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. എന്നാൽ, അതൊന്നും വകവെക്കാതെയാണ് പ്രതി മർദ്ദനം തുടരുന്നത്.
Story Highlights: abuse, womens commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here