Advertisement

നയപ്രഖ്യാപന കരടിന് അംഗീകാരം നൽകൽ മന്ത്രിസഭാ യോഗത്തിലെ പ്രധാന അജണ്ട; ലോക്ക്ഡൗൺ നീട്ടുമോ എന്നും ഇന്നറിയാം

May 26, 2021
Google News 1 minute Read

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ചും ലോക്ക്ഡൗൺ സംബന്ധിച്ചും തീരുമാനം ഇന്നറിയാം. വെള്ളിയാഴ്ച ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന കരടിന് അംഗീകാരം നൽകുകയാണ് മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജണ്ട.

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിക്കുമോ എന്നും ലോക്ക്ഡൗൺ നീട്ടുമോ എന്നും മന്ത്രിസഭ യോഗത്തിന് ശേഷം വ്യക്തമാകും. ഇളവുകളുടെ ഭാഗമായി മദ്യശാലകൾ തുറക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബെവ്ക്യൂ ആപ്പ് വഴിയുള്ള ടോക്കൺ സംവിധാനം വീണ്ടും കൊണ്ടുവരണമെന്ന എക്‌സൈസ് വകുപ്പിന്റെ ആവശ്യവും സർക്കാർ പരിഗണിക്കും.
28നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിന് ബജറ്റവതരണം നടക്കും. ജൂൺ 14 വരെയാണ് സഭാ സമ്മേളനം.

Story Highlights: kerala legislative assembly 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here