ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന്

ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവർ അടങ്ങിയ സമിതിയാണ് ഒ.എൻ.വി. സാഹിത്യ പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. നാൽപ്പത് വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമാണ് വൈരമുത്തു. ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പുരസ്‌കാരം ഡോ. എം. ലീലാവതിക്കാണ് ലഭിച്ചിരുന്നത്. ഇത് വൈരമുത്തുവിന്റെ അഞ്ചാമത്തെ പുരസ്‌കാരമാണ്. കവിയും ഗാനരചയിതാവുമായ വൈരവുത്തുവിന് 2003 ല്‍ പദ്മശ്രീയും 2014 ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here