ഒഎൻവി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണമെന്ന് നടൻ ഹരീഷ് പേരടി

ഒഎൻവി പുരസ്കാരം തമിഴ് ഗാനരചയിതാവായ വൈരമുത്തുവിന് തന്നെ കൊടുക്കണമെന്ന് നടൻ ഹരീഷ് പേരടി. ഇതുപോലെ കൂറെ പെൺകുട്ടികൾ ആരോപണമുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് വൈരമുത്തുവിനെതിരെ കോമരം തുള്ളുന്നത്. അക്കൂട്ടരുടെ സർട്ടിഫിക്കറ്റ് സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുതെന്നും ഹരീഷ് പറയുന്നു.
ഹരീഷ് പേരാടി ഫേസ്ബുക്ക് കുറിപ്പ്
“കാതൽ റോജാവേ എങ്കേ നിയെങ്കേ” എൻ്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരിൽ ബോംബുകൾ പൊട്ടികൊണ്ടിരിക്കുമ്പോൾ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ചവനാണ്…അയാൾ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കിൽ ഇൻഡ്യയിൽ നിയമങ്ങളുണ്ട്…നിങ്ങൾ ആ വഴിക്ക് സഞ്ചരിക്കുക…നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവർ എല്ലാവരും ഉണ്ടാവും…പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവർ ഏത് തൂക്കുമരത്തിൻ്റെ മുകളിലേക്കും അയാൾക്കുള്ള പുരസ്ക്കാരങ്ങൾ സമർപ്പിച്ചുകൊണ്ടേയിരിക്കും…കാരണം അയാൾ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്…ഇതുപോലെ കൂറെ പെൺകുട്ടികൾ ആരോപണ മുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്..ഈ കോമരങ്ങളുടെ സർട്ടിഫിക്കറ്റ് ഒരു തരം സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും…ഒൻവി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം…ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം…???
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here