പരിഗണിച്ചതിന് നന്ദി; ഒഎൻവി പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു

ഒഎൻവി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും വൈരമുത്തു പറഞ്ഞു. മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വൈരമുത്തുവിന് ഒഎൻവി പുരസ്‌കാരം നൽകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനം പുനപരിശോധിക്കുമെന്ന് ജൂറി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവാർഡ് വേണ്ടെന്ന് വച്ചുകൊണ്ട് വൈരമുത്തു പ്രതികരിച്ചത്.
പുരസ്‌കാരം നൽകുന്നതിനെതിരെ ഡബ്ല്യുസിസിയും പാർവതി തിരുവോത്ത്, കെ.ആർ മീര തുടങ്ങിയവരും എതിർപ്പുന്നയിച്ചിരുന്നു. കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാക്കരുതെന്നായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.\
Story Highlights: vairamuthu, onv award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here