Advertisement

മഹാമാരികാലത്ത് പഠനം മുടങ്ങില്ല; 90+ My Tuition App ഒരുക്കുന്ന ക്ലാസുകൾ ഫ്‌ളവേഴ്‌സ് ടി വിയിലൂടെ പഠിക്കാം

May 27, 2021
Google News 4 minutes Read

കൊവിഡ് പ്രതിസന്ധി വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി തന്നെ ബാധിച്ചിരിക്കുകയാണ്. മലയാളികൾ ഇതുവരെ ശീലമാക്കിയിട്ടില്ലാത്ത ഹോം സ്‌കൂളിംഗ് കഴിഞ്ഞ ഒരു വർഷത്തിലധികമായി ജീവിതത്തിന്റെ ഭാഗമായി മാറി. കൊവിഡ് രണ്ടാം തരംഗം കൂടുതൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പുതിയ അധ്യയന വർഷത്തിലും ഓൺലൈൻ പഠനമാണ് കേരളം സ്വീകരിക്കുന്നത്. അധ്യാപകരുടെ നേരിട്ടുള്ള പഠനരീതി അല്ലാത്തതിനാൽ മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ ഏറെ ആശങ്കയുണ്ട്. എന്നാൽ, 90+ My Tuition App ഉള്ളപ്പോൾ ഇത്തരം ആശങ്കകൾ മാറ്റിവെക്കാം.

സ്‌കൂൾ തുറക്കും മുൻപ് തന്നെ 90+ My Tuition Appൽ ക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, വിദ്യാർത്ഥികളുടെ പഠനം കൂടുതൽ എളുപ്പമാക്കാൻ 90+ My Tuition App ഫ്‌ളവേഴ്‌സ് ടി വിയിൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നു. ഈ മഹാമാരിക്കാലത്തും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാവിലെ ഏഴുമണിക്ക് ഫ്‌ളവേഴ്‌സ് ചാനലിലൂടെ 90+ My Tuition App ന്റെ ക്ലാസ്സുകളിൽ പങ്കെടുക്കാം. വളരെ എളുപ്പത്തിൽ പാഠഭാഗങ്ങൾ മനസിലാക്കാനായി ആനിമേറ്റഡ് രൂപത്തിലുള്ള ക്ലാസ്സുകൾ എടുക്കുന്നത് 90+ My Tuition Appലെ പ്രഗത്ഭരായ അധ്യാപകരാണ്.

കേരള സിലബസിൽ പഠിക്കുന്ന അഞ്ചുമുതൽപന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്കായാണ് ഫ്‌ളവേഴ്‌ സ് ടി വിയിൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. നാളെ (28-05-2021) രാവിലെ ഏഴുമണിക്കാണ് 90+ My Tuition Appന്റെ ആദ്യ ക്ലാസ് സംപ്രേഷണം ചെയ്യുന്നത്. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മാത്‍സ് ക്ലാസ് ആണ് നാളെ. 29-05-2021 ശനിയാഴ്ച രാവിലെ ഏഴുമണിക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കെമിസ്ട്രി ക്ലാസാണ് സംപ്രേഷണം ചെയ്യുന്നത്. പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളിലേക്ക് പഠനം മുടങ്ങാതെ ക്ലാസുകൾ എത്തിക്കുകയാണ് 90+ My Tuition App.

മലയാളത്തിലെ മികച്ച ലേണിംഗ് ആപ്പാണ് 90+ My Tuition App. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൽ കേരള സ്റ്റേറ്റ് സിലബസ് അടിസ്ഥാനത്തിൽ അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് ഡിജിറ്റൽ ട്യൂഷൻ നൽകിവരുന്നത്.

ഡിജിറ്റൽ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഉണ്ടാകും. എന്നാൽ സാധാരണ ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ ചെലവിൽ 90+ My Tuition Appൽ കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ട്യൂഷന് ഒരു വർഷത്തേക്ക് UP ക്ലാസുകൾക്ക് വെറും 3999 രൂപയും ഹൈ സ്കൂൾ ക്ലാസുകൾക്ക് 4999 രൂപയും ഹയർ സെക്കന്ററി ക്ലാസുകൾക്ക് 7999 രൂപയും മാത്രമാണുള്ളത്. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികൾക്ക് മികച്ച പഠനം നൽകാൻ സാധിക്കുമെന്നത് മാതാപിതാക്കൾക്കും ആശ്വാസകരമാണ്.

Story Highlights: 90+ My Tuition App

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here