Advertisement

വനിതാ സംരംഭകര്‍ക്ക് സ്വന്തം നാട്ടില്‍ സ്വന്തം ബിസിനസ്; അവസരമൊരുക്കി 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

January 29, 2021
Google News 2 minutes Read
90+

കൊവിഡ് മഹാമാരി സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ച് കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ ജോലി നഷ്ടമായവര്‍ നിരവധിയാണ്. പല ജീവിതങ്ങള്‍ തകര്‍ച്ചയുടെ വക്കിലും. ഈ സാഹചര്യത്തില്‍ കര കയറാന്‍ സ്വന്തമായി ബിസിനസ് തുടങ്ങിയാലോയെന്ന് ചിന്തിക്കാത്ത ആളുകള്‍ ഉണ്ടാവില്ല. പ്രത്യേകിച്ച് സ്ത്രീകള്‍. പക്ഷേ സാമ്പത്തിക പ്രതിസന്ധിയാണ് പലരെയും കുഴയ്ക്കുന്നത്. കൊറോണ വൈറസ് പല മേഖലകളെയും കാര്യമായി ബാധിച്ചെങ്കിലും അത് സുവര്‍ണാവസരമാക്കി മാറ്റിയ ഒരു മേഖലയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം.

സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അവസരം ഒരുക്കുകയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കാണ് ഈ അവസരം. 65000 രൂപ മുതല്‍മുടക്കില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ മിനി ഡീലര്‍ ഹബ്ബുകള്‍ സ്വന്തമാക്കാവുന്നതാണ്. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന എഡ്യു ടെക്ക് ബിസിനസിന്റെ ഭാഗമാകാനും 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് പ്രേമോട്ട് ചെയ്ത് വരുമാനം നേടാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നു.

സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനും സ്വന്തം നാട്ടില്‍ സ്വന്തം ബിസിനസ് എന്ന അവസരം ഒരുക്കുകയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്. 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയുടെ ഭാഗമാകാന്‍ Www.mytuitionapp.com വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

Story Highlights – women entrepreneurs – 90 Plus My Tuition App

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here