പരാതികളിൽ കഴമ്പില്ല; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിയ്ക്കില്ലെന്ന് കേന്ദ്രം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കേന്ദ്രസർക്കാർ തിരികെ വിളിയ്ക്കില്ല. അഡ്മിനിസ്ട്രേറ്റർക്ക് എതിരായ പരാതികളിൽ കഴമ്പില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം. എന്നാൽ അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് പിൻ വലിപ്പിയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികൾ ബിജെപി ദേശീയ ഘടകം ഡൽഹിയിൽ ചർച്ച ചെയ്യും.
പാർലമെന്റ് അംഗങ്ങൾ ഉൾപ്പടെയുള്ള നിരവധി ജനപ്രതിനിധികൾ അഡ്മിനിസ്ട്രേറ്റർക്ക് എതിരെ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിയ്ക്കണം എന്ന ആവശ്യമായിരുന്നു പൊതുവിൽ അവർ ഉന്നയിച്ചത്. ഇക്കാര്യം ഉന്നയിച്ച് നൽകിയ പരാതികൾ എല്ലാം പരിശോധിച്ച ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രായലത്തിന്റെ നടപടി. നിയമങ്ങളും സർക്കാർ നയവും നടപ്പാക്കാനാണ് ലക്ഷദ്വീപിൽ അഡിമിസ്ട്രേറ്ററുടെ ശ്രമം. ഉയർന്നിരിയ്ക്കുന്ന ആക്ഷേപങ്ങൾ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് അഡിമിനിസ്ട്രേറ്റർക്ക് വീഴ്ച ഇല്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിഗമനം. ഇക്കാര്യം പരാതിയിന്മേലുള്ള മറുപടിയായി ജനപ്രതിനിധികളെ അറിയിക്കും.
ലക്ഷദ്വീപ് ബിജെപി ഘടകത്തിലെ പാർട്ടി ഭാരവാഹികളെയും എപി അബ്ദുള്ള കുട്ടിയെയും ഇതിനിടെ ദേശിയ നേതൃത്വം ചർച്ചയ്ക്ക് ഡൽഹിയിലേക്ക് വിളിപ്പിച്ചു. മറ്റന്നാൽ ചർച്ചയ്ക്ക് ഡൽഹിയിൽ എത്താൻ ക്ഷണിച്ചിട്ടുള്ളത്.
അതേസമയം ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തള്ളി. എഐസിസി സംഘത്തിന് ദ്വീപിൽ പ്രവേശനാനുമതി നൽകാനാകില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ വ്യക്തമാക്കി. കൊവിഡ് സാഹചര്യവും കർഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് വീണ്ടും ആവശ്യപ്പെട്ടു.
Story Highlights: Center says Lakshadweep administrator will not be recalled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here