Advertisement

ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി നിയമസഭയിൽ പൊതു പ്രമേയം കൊണ്ടുവരും

May 27, 2021
Google News 2 minutes Read

‘അവർ നമ്മുടെ സഹോദരങ്ങൾ’; ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി നിയമസഭയിൽ പൊതു പ്രമേയം കൊണ്ടുവരും – മുഖ്യമന്ത്രി

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങളിൽ ദ്വീപുകാരുടെ ആശങ്കകളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കേരള നിയമസഭ. ഇത് സംബന്ധിച്ച് പെതു പ്രമേയം അംഗീകരിക്കാൻ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലക്ഷദ്വീപിലെ ആശങ്കകളിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരമാണ് ഉണ്ടാവുക. അവർ നമ്മുടെ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരം തന്നെയാകും ഉണ്ടാവുക. കാരണം നമ്മുടെ സഹോദരങ്ങളായിട്ടുള്ളവരാണ് അവർ. അതുകൊണ്ടു തന്നെ അവിടെയുള്ള പ്രശ്നങ്ങളിൽ നിയമസഭ പൊതു പ്രമേയം അംഗീകരിക്കുന്നത് ഔചിത്യ പൂർവമായ നടപടിയായിരിക്കും. അതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുമുണ്ട്”- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യത സ്പീക്കർ പരിശോധിച്ചിരുന്നു. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

Story Highlights: Kerala CM Pinarayi Vijayan On lakshadweep Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here