അഞ്ചുതെങ്ങില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍കഴിഞ്ഞ ദിവസം മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഷാജു (35)വിന്റെ മൃതദേഹമാണ് ലഭിച്ചത്. മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് ഇന്ന് രാവിലെ 7:30യോടെ പൂത്തുറക്ക് സമീപം കടലില്‍ മൃതദ്ദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് മൃതദേഹം മത്സ്യത്തൊഴിലാളികള്‍ മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടത്തിനും മറ്റ് നടപടികള്‍ക്കുമായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാവിലെ മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഷാജുവും സംഘവും സഞ്ചരിച്ചിരുന്ന ഡാനിയല്‍ എന്ന വള്ളം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഴിമുഖത്തിന് 30 മീറ്റര്‍ അകലെ വെച്ച് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലു പേര്‍ രക്ഷപ്പെട്ട് കരയ്‌ക്കെത്തിയിരുന്നു. അപകടം നടന്ന്മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഷാജുവിനായുള്ള തെരച്ചില്‍ വൈകുന്നതായി ആരോപിച്ച് ബന്ധുകളും നാട്ടുകാരും പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
Story Highlights: fisherman, missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here