Advertisement

എല്ലാവർക്കും സൗജന്യ വാക്സിൻ; പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ; കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ

May 28, 2021
Google News 2 minutes Read
free vaccine for all free treatment for poor says governor

ഉയർന്ന വളർച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ. സാമ്പത്തിക പ്രതിസന്ധിയിലും കേരളം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെന്നും ​ഗവർണർ ഓർമിപ്പിച്ചു.

സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്ന് ​ഗവർണർ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകൽ ആണ് സർക്കാർ ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നടപടി ആരംഭിക്കും. സാമ്പത്തിക വളർച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികളാണ് വിഭാവനം ചെയ്യുന്നത്.

വായ്പാ പരിധി ഉയർത്താത്തത് ഫെഡറലിസത്തിന് ചേരാത്തത്. വികസന രംഗത്തെ സാമ്പത്തിക വെല്ലുവികൾ മറികടക്കാൻ കിഫ്ബി സഹായകം. അഞ്ചു വർഷം കൊണ്ട് കർഷക വരുമാനം 50 % ഉയർത്തും.

കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നടപടികളും സർക്കാർ കൈക്കൊണ്ടതായി ​ഗവർണർ അറിയിച്ചു. നെല്ലുൽപ്പാദനം വർധിപ്പിക്കാൻ ബ്ലോക്ക് തല നിരീക്ഷണ സമിതികൾ സംഘടിപ്പിക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില നൽകും.

1206 ആയുർ രക്ഷാ ക്ലിനിക്കുകൾ ആയുഷ് വകുപ്പിനു കീഴിൽ തുടങ്ങുമെന്ന് ​ഗവർണർ അറിയിച്ചു. കൊവിഡ് രോഗികൾക്ക് ഭേഷജം ആയുർവേദ പദ്ധതി ആരംഭിക്കും.

Story Highlights: free vaccine for all free treatment for poor says governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here