സാമ്പത്തിക സഹായം നല്‍കാനെന്ന വ്യാജേനയെത്തി പിന്നോക്ക വിഭാഗക്കാരുടെ പമ്പുകള്‍ തട്ടിയെടുക്കുന്ന മാഫിയ സജീവം; 24 എക്സ്ക്ലൂസിവ്

സംസ്ഥാനത്ത് പിന്നോക്ക വിഭാഗക്കാരുടെ പെട്രാള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നത് ആസൂത്രിതമായി. സാമ്പത്തിക സഹായം നല്‍കാനെന്ന വ്യാജേനയെത്തി പമ്പുകള്‍ തട്ടിയെടുക്കുന്ന മാഫിയ കേരളത്തില്‍ സജീവമാകുന്നു. ‘തട്ടിപ്പല്ല തനി കൊള്ള’ -24 അന്വേഷണ പരമ്പര.
സംവരണ വ്യവസ്ഥ പൂര്‍ണമായും അട്ടിമറിച്ചാണ് നീക്കം. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്ത വികലാംഗര്‍ വരെ ഈ മാഫിയയുടെ ഇരകളാണ്. തിരുവനന്തപുരം പള്ളിക്കലില്‍ ഗ്യാസ് ഏജന്‍സി ലഭിച്ച വികലാംഗയായ അശ്വതിയുടെ അനുഭവം ഇതില്‍ ഒന്നു മാത്രം.
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കാന്‍ സംസ്ഥാനത്ത് ഒരു മാഫിയ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പമ്പ് അനുവദിച്ചുവെന്ന ഓയല്‍ കമ്പനികളുടെ ഉത്തരവ് വന്നയുടന്‍ തന്നെ ഇവര്‍ രംഗത്തെത്തും. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വികലാംഗയായ ആര്യനാട് സ്വദേശിനി അശ്വതിയും തട്ടിപ്പിനു ഇരയാക്കപ്പെട്ടത് ഇങ്ങനെയാണ്.
ജന്മനാ ഒരു കാലും കൈപ്പത്തിയുമില്ലാത്ത വ്യക്തിയാണ് അശ്വതി. ഗ്യാസ് ഏജൻസി തുങ്ങാനുള്ള അനുമതി ലഭിച്ചപ്പോൾ തന്നെ നിരവധി പേർ അശ്വതിയെ സമീപിച്ചിരുന്നു. അക്കൂട്ടത്തിലാണ് മുജീബും ,ഷാനിഫയും എന്ന രണ്ട് വ്യക്തികൾ എത്തിയത്. ഗ്യാസ് ഏജൻസി നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിക്കാമെന്ന് പറഞ്ഞ് അവർ അശ്വതിയെ കബളിപ്പിച്ചു. തനിക്ക് സഹായം ആകുമല്ലോ എന്ന്ഗ്യാ കരുതി ഗ്യാസ് ഏജന്‍സി ലഭിച്ചപ്പോള്‍ 25 ശതമാനം ഓഹരി അശ്വതി അവർക്ക് നല്‍കി.
പ്രസവത്തിനായി കുറച്ചുനാള്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും മാറി നിന്നു. തിരികെ എത്തിയപ്പോള്‍ നേരിടേണ്ടി വന്നത് മര്‍ദ്ദനവും. ഓഫിസില്‍ കയറാന്‍ പോലും അനുവദിച്ചില്ല.
ഏജന്‍സി നടത്താന്‍ സാമ്പത്തിക സഹായം നല്‍കാനെന്ന പേരിലെത്തി പമ്പുകളും ഗ്യാസ് ഏജന്‍സികളും സ്വന്തമാക്കും- ഇതാണ് തട്ടിപ്പ് രീതി. പിന്നീട് അവകാശം ചോദിക്കുമ്പോള്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. 75 ശതമാനം ഓഹരിയുമായി ഓഫിസില്‍ കയറാനോ ഒരു പൈസയുടെ പോലും ആദായമെടുക്കാനോ കഴിയാത്ത അവസ്ഥയിണിപ്പോള്‍ ഈ ഡീലര്‍. അശ്വതിയുടെ പേരിലുള്ള ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സ് മറ്റാരോ പുതുക്കിയെടുത്തു എന്നതാണ് യാഥാർത്ഥ്യം.
Story Highlights: mafia deceives backward classes and seize pump and gas agencies, 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here