24
Jun 2021
Thursday

പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ മ​മ​താ ബാ​ന​ര്‍​ജി പ​ങ്കെ​ടു​ത്തി​ല്ല; റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ ശേ​ഷം മ​ട​ങ്ങി

യാ​സ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി പ​ങ്കെ​ടു​ത്തി​ല്ല.പ്ര​ധാ​ന​മ​ന്ത്രി​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ ശേ​ഷം അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തെ മ​മ​ത മ​ട​ങ്ങി.

വെ​സ്റ്റ് മി​ഡ്‌​നാ​പൂ​ര്‍ ജി​ല്ല​യി​ലെ ക​ലൈ​കു​ന്ദ വ്യോ​മ​താ​വ​ള​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും മ​മ​ത​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂ​ടി​ക്കാ​ഴ്ച 15 മി​നി​റ്റ് നീ​ണ്ടു. പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗം സം​ബ​ന്ധി​ച്ച്‌ ത​ങ്ങ​ള്‍​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

ദി​ഗ​യി​ല്‍ ഒ​രു യോ​ഗം ഉ​ണ്ടാ​യി​രു​ന്നു.ക​ലൈ​കു​ന്ദ​യി​ല്‍ എ​ത്തി​നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി 20,000 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ മ​ട​ങ്ങി- മ​മ​ത എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് മോ​ദി​യും മ​മ​ത​യും​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top