Advertisement

യാസ് ചുഴലിക്കാറ്റ്; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും

May 28, 2021
Google News 1 minute Read

യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം അദ്ദേഹം വിലയിരുത്തും. ഭുവനേശ്വറിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഏറ്റവും അധികം ദുരിതമുണ്ടായ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും.പിന്നീട് ബംഗാളിലെത്തുന്ന അദ്ദേഹം അവിടെയുണ്ടായ നാശനഷ്ടവും വിലയിരുത്തും.

അതേസമയം , ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭ പിന്തുണ അറിയിച്ചു. ഒഡീഷയിലും ബംഗാളിലും ഒരു കോടിയിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായിട്ടാണ് സർക്കാർ കണക്ക്.

Story Highlights: Narendra Modi visit west Bengal and Odisha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here