Advertisement

കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

May 29, 2021
Google News 1 minute Read

കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം. കാർ യാത്രക്കാരായ അയിശ ഫാത്തിമ(25), റിയാസ്(27), ഉണ്ണിക്കുട്ടൻ (20), ബിലാൽ (5) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ കായംകുളം സ്വദേശികളും ഒരാള്‍ കൊട്ടാരക്കര സ്വദേശിയുമാണ്‌. അപകടത്തിൽ കാറിലുണ്ടായരുന്ന അജ്മി, അൻഷാദ് എന്നിവർക്കും ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റു.

കായംകുളം കരീലക്കുളങ്ങരയിലാണ് ഇന്ന് പുലർച്ചെയോടെ അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. മരിച്ച നാല് പേരും ഒരേ കുടുംബത്തിലുള്ളവരാണെന്നാണ് നിഗമനം.

Story Highlights: accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here