Advertisement

ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്രം തിരികെ വിളിച്ചു; ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കാൻ നിർദേശം

May 29, 2021
Google News 0 minutes Read

ബംഗാൾ ചീഫ്സെക്രട്ടറി ആലാപൻ ബന്ദോപാധ്യായെ കേന്ദ്രസർക്കാർ തിരിച്ചുവിളിച്ചു. ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കാൻ ബംഗാൾ സർക്കാരിനോട് നിർദേശിച്ചു.ബംഗാൾ കേഡറിലെ 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിസംബർ 12 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരികെ എത്താൻ നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് പെട്ടെന്നുള്ള ഈ തീരുമാനം.

തിങ്കളാഴ്ച്ച രാവിലെ 10ന് പഴ്സൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാനും ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മമത ബാനർജിയുടെ വിശ്വസ്തനായ ആലാപൻ ബന്ദോപാധ്യായുടെ കാലാവധി കഴിഞ്ഞ ആഴ്ച്ച സംസ്ഥാന സർക്കാർ മൂന്ന് മാസത്തേയ്ക്ക് നീട്ടി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here