Advertisement

ന്യൂനപക്ഷ സ്‌കോളർഷിപ്പ് : ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം ലീഗ്

May 29, 2021
Google News 1 minute Read
muslim league against minority scholarship verdict

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം ലീഗ്. മുസ്‌ലീം വിഭാഗത്തിന് മാത്രം അനുവദിക്കപെട്ട ആനുകൂല്യത്തിൽ 80 : 20 അനുപാതം കൊണ്ട് വന്നത് തെറ്റാണെന്ന് ലീഗ് വിലയിരുത്തി.

മറ്റ് മത വിഭാഗങ്ങൾക്ക് അനുകൂല്യം നൽകുന്നതിന് എതിരല്ലെന്നും ലീഗ് നേതൃത്വം അറിയിച്ചു. എന്നാൽ കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടന്ന് ലീഗ് ചൂണ്ടിക്കാട്ടി.

അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഐഎന്‍എല്ലും പ്രതികരിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. പാര്‍ട്ടി ചര്‍ച്ച ചെയ്ത് വിഷയം മുന്നണിയില്‍ ഉന്നയിക്കുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍ഗോട്ട് പറഞ്ഞു.

Story Highlights: muslim league against minority scholarship verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here